ഭവൻസ് മുൻഷി വിദ്യാശ്രം രജതജൂബിലിക്ക് തുടക്കമായി
1570972
Saturday, June 28, 2025 4:46 AM IST
കൊച്ചി: തൃപ്പൂണിത്തുറ ഭവൻസ് മുൻഷി വിദ്യാശ്രമത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. വിദ്യാലയാങ്കണത്തിലെ ലീലാവതി മുൻഷി സഭാഗൃഹത്തിൽ മുംബൈയിലെ ഭാരതീയ വിദ്യാഭവൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്തു.
രജതജൂബിലി ലോഗോയും അദ്ദേഹം പ്രകാശിപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, കെ.വി. സാജു, വേണുഗോപാൽ സി ഗോവിന്ദ്, ഇ. രാമൻകുട്ടി, കെ.സുരേഷ്, ഡോ.പി.ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. എസ്. ലത സ്വാഗതവും രമ്യ ദാസ് നന്ദിയും പറഞ്ഞു.