കോതമംഗലം വെറ്റിലപ്പാറയിൽ വീട് നിലംപൊത്തി
1570975
Saturday, June 28, 2025 4:46 AM IST
കോതമംഗലം: കനത്ത മഴയിൽ കോതമംഗലം വെറ്റിലപ്പാറയിൽ വീട് നിലംപൊത്തി. ഗൃഹനാഥനും ഭാര്യയും ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ഇന്നെലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം കോളനിയിലെ പട്ടരുകണ്ടത്തില്‍ കൃഷ്ണന്‍കുട്ടിയും അമ്മിണിയും താമസിച്ചിരുന്ന വീടാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്.
ഭിത്തി തകര്ന്നതിനേതുടര്ന്ന് കോണ്‍ക്രീറ്റ് മേല്‍ക്കൂര താഴേക്ക് പതിക്കുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന കൃഷ്ണന്‍കുട്ടിയും അമ്മിണിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി.നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഏറെ ശ്രമകരമായാണ് ഇരുവരെയും പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അമ്മിണി അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. കൃഷ്ണൻകുട്ടിക്ക് സാരമായ പരിക്കില്ല.
35 വര്‍ഷം മുമ്പ് ഹൗസിംഗ് ബോര്‍ഡ് നിര്‍മിച്ചുനല്‍കിയ വീടാണ് തകര്‍ന്നത്. വെട്ടുകല്ലുകൊണ്ടുള്ള ഭിത്തിക്ക് കാലപ്പഴക്കംമൂലം ബലക്ഷയം സംഭവിച്ചതാണ് കാരണം. തകര്‍ന്ന വീട് റവന്യുവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.