കോ​ല​ഞ്ചേ​രി: ക​രി​മു​ക​ൾ പീ​ച്ചി​ങ്ങ​ച്ചി​റ​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങിമ​രി​ച്ചു. കാ​ക്ക​നാ​ട് തു​തി​യൂ​ർ തു​ക്ക​ട​യി​ൽ സൈ​ജു​വി​ന്‍റെ മ​ക​ൻ ജോ​യ​ലാ(20)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 4.30നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളാ​യ ഹാ​രി​സ്, ഡോ​ണ​ൽ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ജോ​യ​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ഗാ​ന്ധി​ന​ഗ​ർ സ്കൂ​ബ ഡൈ​വേ​ഴ്സ് സേ​നാം​ഗ​ങ്ങ​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ജോ​യ​ലിനെ ക​ണ്ടെ​ത്തി​യ​ത്. ഉടൻ സിപിആ​ർ ന​ൽ​കി കാ​ക്ക​നാ​ട് സ്വകാര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: ജി​ലു.