കേസരി ഗവൺമെന്റ് കോളജിൽ 70 വിദ്യാർഥികൾക്ക് പ്രവേശനം
1571227
Sunday, June 29, 2025 4:28 AM IST
പറവൂർ: സർക്കാർ കോളജ് എന്ന നിലയിൽ ജൂലൈ ഒന്നിന് ആദ്യ അധ്യയന വർഷം തുടങ്ങുന്ന കേസരി ഗവ. കോളജിൽ മൂന്നു ഡിഗ്രി ഒന്നാം കോഴ്സുകളിലായി 70 വിദ്യാർഥികൾ പ്രവേശനം നേടി.
ബികോം, ബിഎസ്സി സൈബർ ഫൊറൻസിക്, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലായി ആകെ 85 സീറ്റുകളുണ്ട്. ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കു ജൂലൈ ഒന്നു മുതൽ മൂന്നു വരെ തീയതികളിൽ എംജി യൂണിവേഴ്സിറ്റി പ്രവേശന പോർട്ടലായ cap.mgu.ac.in റജിസ്റ്റർ ചെയ്യാം.
രണ്ടിനും മൂന്നിനും മൂന്നിനും കോളജ് അഡ്മിഷൻ ഹെൽപ് ഡെസ്കിന്റെ സഹായവും തേടാം.
കോളജിൽ നേരിട്ടു ഹാജരാകുന്നവർ റജിസ്ട്രേഷന് ആവശ്യമായ അസൽ രേഖകൾ കൊണ്ടുവരണം.
ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കും മറ്റു കോളജുകളിൽ സ്ഥിര പ്രവേശമെടുത്തവർക്കും ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായവർക്കും പുതുതായി ഓപ്ഷനുകൾ നൽകാമെന്നു പ്രിൻസിപ്പൽ അറിയിച്ചു.