തനിമ കലാ സാംസ്കാരിക വേദി ഉദ്ഘാടനം നാളെ
1571234
Sunday, June 29, 2025 4:39 AM IST
കളമശേരി: വട്ടേക്കുന്നം തനിമ കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനം നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ തിരക്കഥാകൃത്ത് ബാബു പള്ളാശേരി നിർവഹിക്കും.
തനിമ പ്രസിഡന്റ് കെ.എ. റഫീക്ക് അധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർമാരും കല, സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
കളമശേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ വേണുഗോപാൽ, ഗോപകുമാർ രാജൻ, പ്രഭ ആർ.എസ്, അജിത്, പ്രമോദ്, ജിജി അജിത് എന്നിവർ പങ്കെടുത്തു.