മ​ഴ ക​ന​ത്ത​ാൽ റോ​ഡി​ൽ മ​ലി​ന ജ​ലം നി​റ​യു​ന്നു
Thursday, July 4, 2024 4:33 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ 16-ാം വാ​ര്‍​ഡി​ലെ പേ​ട്ട അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡി​ൽ മ​ലി​ന​ജ​ലം നി​റ​യു​ന്നു. മ​ഴ ക​ന​ത്ത​തോ​ടെ മ​ണ്ണാ​ന്‍ ക​ട​വ് തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന ജ​ല​മാ​ണ് ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വേ​ണം പേ​ട്ട നി​വാ​സി​ക​ള്‍​ക്ക് ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​ത്താ​ന്‍.

ആ​ര​ക്കു​ഴ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ലി​ങ്ക് റോ​ഡി​ന്‍റെ സ​മീ​പ​ത്തെ ആ​റ് അ​ടി​യോ​ളം വീ​തി​യി​ല്‍ ഒ​ഴു​കി വ​ന്നി​രു​ന്ന തോ​ട് ഒ​ന്ന​ര അ​ടി​യി​ലു​ള്ള ചെ​റി​യ ഓ​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന​തു മൂ​ല​മാ​ണ് റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്.

തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്തോ​ടെ പേ​ട്ട റോ​ഡി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടും. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ഇ​ക്കാ​ര്യം പ​രാ​തി​യാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജാ​ഫ​ര്‍ സാ​ദി​ഖ് പ​റ​ഞ്ഞു.

മ​ണ്ണാ​ന്‍​ക​ട​വ് തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന ശു​ചി​മു​റി മ​ലി​ന്യ​മു​ള്‍​പ്പെ​ടെ​യാ​ണ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ത​ദ്ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നും മെ​മ്മോ​റാ​ണ്ടം ത​യാ​റാ​ക്കി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന് ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കൗ​ണ്‍​സി​ല​ര്‍ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍.