മ​ല​യാ​റ്റൂ​ർ പ​ള്ളി​യി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Thursday, July 4, 2024 4:16 AM IST
മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി ദേ​വാ​ല​യ​ത്തി​ലും, സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

താ​ഴ​ത്തെ പ​ള്ളി​യി​ൽ രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​സ്‌ലി​ൻ തെ​റ്റ​യി​ൽ കാ​ർ​മിക​ത്വം വ​ഹി​ച്ചു. ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ വെ​ഞ്ച​രി​പ്പ്, കു​ട്ടി​ക​ളു​ടെ ആ​ദ്യ ചോ​റൂ​ട്ട് എ​ന്നി​വ ന​ട​ന്നു. വൈ​കുന്നേരം വി​ശു​ദ്ധ കു​ർ​ബാ​ന, അ​ടി​വാ​ര​ത്ത് ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു.

കു​രി​ശു​മു​ടി ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് നടന്ന ആ​ഘോ​ഷ​മാ​യ തി​രു​നാൾ കു​ർ​ബാ​നയ്​ക്ക് ഫാ. ജെ​സ്റ്റി​ൻ കൈ​പ്ര​മ്പാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പാ​ച്ചോ​ർ നേ​ർ​ച്ച വെ​ഞ്ച​രി​പ്പ് ന​ട​ന്നു.

വി​കാ​രി ഫാ. ജോ​സ് ഒ​ഴ​ല​ക്കാ​ട്ട്, ഫാ. ​നി​ഖി​ൽ മു​ള​വ​രി​ക്ക​ൽ, ഫാ. ​ജോ​സ് വ​ട​ക്ക​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ അ​ഗ​സ്റ്റി​ൻ വ​ല്ലു​രാ​ൻ, തോ​മ​സ് ക​രോ​ട്ട​പ്പു​റം, ജോ​യി മു​ട്ടം തൊ​ട്ടി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ലൂ​യി​സ് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.