വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, July 3, 2024 10:48 PM IST
പ​റ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴി​ക്ക​ര പീ​ടി​യേ​ക്ക​പ​റ​ന്പ് പി.​കെ. സു​രേ​ഷ് (50) മ​രി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷ് പ​റ​വൂ​രി​ൽ നി​ന്നും ഏ​ഴി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തെ​ക്കേ നാ​ലു​വ​ഴി തോ​ന്ന്യ​കാ​വ് റോ​ഡി​ൽ ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷി​നെ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വൈ​ഷ്ണ​വി, വൈ​ഷ്ണ​വ്.