സഹകരണദിനം ആചരിച്ചു
1573297
Sunday, July 6, 2025 3:46 AM IST
തൊടുപുഴ: സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ദിനാചരണം നടത്തി. പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു.
വി.വി. മത്തായി, തോമസ് മാത്യു കക്കുഴി, കെ. സുരേഷ് ബാബു എന്നിവരെ യോഗത്തിൽ ആദരിച്ചു. സഹകരണ ദിനത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ സ്റ്റാന്പ് എം.ടി. ജോണി പ്രകാശനം ചെയ്തു. പി.ബി. ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു.
സഹകരണ സംഘം അസി. രജിസ്ട്രാർ വി.എൻ. ഗീത, അസി. ഡയറക്ടർ പി.ആർ. ശാലിനി, സി.പി. കൃഷ്ണൻ, ടോമി കാവാലം, ടോണി കുര്യാക്കോസ്, ടോമിച്ചൻ മുണ്ടുപാലം, സി.എം. നസീർ, എം. സഖറിയ, കൃഷ്ണൻ കണിയാപുരം, ടോം തോമസ്, അഡ്വ. ജോണ്സണ്, ബിജു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.