കർഷകസഭ സംഘടിപ്പിച്ചു
1573298
Sunday, July 6, 2025 3:46 AM IST
കുടയത്തൂർ: കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോഅധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് പച്ചക്കറി തൈകൾ മുതിർന്ന കർഷകയായ ഏലിയാമ്മ അരീക്കാട്ടിനു നൽകി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം കൃഷി ഓഫീസർ പി.എച്ച്. അഭിജിത്ത് ക്ലാസ് നയിച്ചു. കൃഷി ഓഫീസർ റിയ ആന്റണി, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സാബു, കൃഷി അസിസ്റ്റന്റുമാരായ ടി.എസ്. റസിയ, പി.എസ്. സൗമ്യ എന്നിവർ പ്രസംഗിച്ചു.
പന്നിമറ്റം: വെള്ളിയാമറ്റം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാജു കുട്ടപ്പൻ, രാജി ചന്ദ്രശേഖരൻ, വാർഡ് മെംബർ രാജേഷ് ഷാജി, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, കൃഷി അസിസ്റ്റന്റ് പി.എൻ.ബിജു എന്നിവർ പ്രസംഗിച്ചു.