ആദിവാസി യുവാവ് മരിച്ചനിലയിൽ
1573295
Sunday, July 6, 2025 3:46 AM IST
മറയൂർ: ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുളച്ചിവയൽ നാക്കുപ്പെട്ടി ആദിവാസിക്കുടി സ്വദേശി ലവനാണ് (40) മരിച്ചത്. കുടിയിൽനിന്ന് അകലെയുള്ള കൃഷിസ്ഥലത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ട്.
സമീപവാസികൾ വിവരമറിയിച്ചതിനെത്തുർന്ന് ഫോറൻസിക് വിദഗ്ധരും വിരളടയാള വിദഗ്ദരും പരിശോധന നടത്തി. മറയൂർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.