"ജീവനാണ്-മറക്കരുത്' സ്പന്ദനം യുവജനസംഗമം
1536188
Monday, March 24, 2025 11:43 PM IST
ചെറുതോണി: ജീവന്റെ വിശുദ്ധിയും മാനവമഹത്വവും ഉയർത്തിപ്പിടിച്ച് പ്രൊലൈഫ് മിനിസ്ട്രി, കെസിവൈഎം ഇടുക്കി രൂപതയുമായി ചേർന്ന് ഇരട്ടയാർ, വെള്ളയാംകുടി, വാഴത്തോപ്പ്, തങ്കമണി മേഖലകളിലെ യുവജനങ്ങൾക്കായി കെസിവൈഎം ഇരട്ടയാർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ "സ്പന്ദനം' എന്ന പേരിൽ യുവജന സംഗമം നടത്തി.
പ്രൊലൈഫ് ഡയറക്ടർ ഫാ. ജോസ് കൊല്ലക്കൊമ്പിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് സാം സണ്ണി അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സംവാദ സദസ് ഫാ. ജോസ് കൊല്ലക്കൊമ്പിൽ, കെസിവൈഎം രൂപത ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ് എന്നിവർ നയിച്ചു.