കർഷകപ്രശ്നങ്ങളിൽ ഇടപെടൽ നടത്തും: ഫ്രാൻസിസ് ജോർജ്
1460835
Monday, October 14, 2024 2:24 AM IST
കുമളി: കേരളത്തിലെ 13 ജില്ലകളിൽ വനാതിർത്തികളോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന വന്യജീവി ശല്യങ്ങളും സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി.
ശാസ്ത്ര സാങ്കേതികം, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പാർലമെന്ററികാര്യ സ്ഥിരം സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കേരള കോണ്ഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.
എട്ടു വർഷം ഭരിച്ചിട്ടും ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കേരളം-തമിഴ്നാട് സർക്കാരുകളുമായി ചർച്ച നടത്തി മുല്ലപ്പെരിയാർ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം ആന്റണി ആലഞ്ചേരി, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, നോബിൾ ജോസഫ്, ബിനു ജോണ്,
സാബു വേങ്ങവേലിൽ, ബേബിച്ചൻ തുരുത്തിയിൽ സണ്ണി കാരി മുട്ടം, അലക്സ് പൗവ്വത്ത് , സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചുകരൂർ, സജു പറപ്പള്ളിൽ,ജെസി റോയി എന്നിവർ പ്രസംഗിച്ചു.