ചക്കുപള്ളം പഞ്ചായത്തിൽ ഉത്പാദന, സേവന മേഖലകൾക്ക് മുൻതൂക്കം
1281597
Monday, March 27, 2023 11:44 PM IST
കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കി. 18,35,52,295 രൂപ വരവും 18,38,52,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണൻ അവതരിപ്പിച്ചത്. ബജറ്റിൽ ഉത്പാദന, സേവന മേഖലകൾക്കാണു മുൻതൂക്കം നൽകിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആഷ സുകുമാർ, ബിന്ദു അനിൽകുമാർ, പി.ടി. മാത്യു, മെംബർമാരായ ആന്റണി കുഴിക്കാട്ട്, വി.ജെ. രാജപ്പൻ, ജോസ് പുതുമന, പഞ്ചായത്ത് സെക്രട്ടറി ടി. ആനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപ്പുതറ പഞ്ചായത്തിൽ മിച്ച ബജറ്റ്
ഉപ്പുതറ: ലൈഫ് ഭവനപദ്ധതിക്ക് പ്രാധാന്യം നൽകി 44,931 95,512 രൂപയുടെ വാർഷിക ബജറ്റിന് ഉപ്പുതറ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. 1,11,76,712 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് സിനി ജോസഫ് അവതരിപ്പിച്ചത്.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കും ഗതാഗത, കാർഷിക മേഖലയ്ക്കും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ലൈഫ് ഭവനപദ്ധതിക്ക് 13.08 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്ക് 8.25 കോടിയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 86 ലക്ഷം രൂപയും പുതിയ റോഡുകൾക്ക് 3.60 കോടി രൂപയും കലുങ്കുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
യോഗത്തിൽ പ്രസിഡന്റ് കെ.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു.