ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലും പു​ലി​യു​ടെ സാ​ന്നി​ധ്യം. ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം വാ​ർ​ഡി​ൽ വെ​ട്ടി​ക്കു​ഴ​ക്ക​വ​ല ഭാ​ഗ​ത്ത് പ​ഞ്ഞി​ക്കാ​ട്ടി​ൽ റെ​ജി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ജു ച​ക്കും​മൂ​ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് ക​ട്ട​പ്പ​ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത് സെ​ന്‍റിമീ​റ്റ​ർ നീ​ള​വും എട്ട് സെ​ന്‍റിമീ​റ്റ​ർ വീ​തി​യു​ള്ള പ​ഗ്മാ​ർ​ക്ക് തേ​ക്ക​ടി ടൈ​ഗ​ർ റി​സ​ർ​വ്വി​ലെ റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ചുകൊ​ടു​ത്ത് വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും ആ​ളു​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഫോ​റ​സ്റ്റ് ഉ​ദ്യാ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.