ജോലിക്കു പോകവെ, ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു
1279916
Wednesday, March 22, 2023 10:28 PM IST
വണ്ണപ്പുറം: രാവിലെ സ്വകാര്യ ബസിലെ ജോലിക്കായി ഓട്ടോയിൽ പോകവെ, കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. പോത്താനിക്കാട് കാഞ്ഞിരത്തിങ്കൽ കെ.എ. ബെന്നിയുടെ മകൻ ബേസിൽ (31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വണ്ണപ്പുറം-മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജീവ ബസിലെ കണ്ടക്ടറായിരുന്നു ബേസിൽ.
രാവിലെ പോത്താനിക്കാട് നിന്ന് ഓട്ടോയുമായി വണ്ണപ്പുറത്തേക്ക് വരുന്പോൾ സൊസൈറ്റിപ്പടിയിൽ വച്ച് അസ്വസ്ഥത ഉണ്ടാവുകയും ഓട്ടോ നിർത്തി ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പുറപ്പെടുന്ന സമയമായിട്ടും ബേസിലിനെ കാണാത്തതിനെ തുടർന്ന് ഡ്രൈവർ ബസുമായി കാളിയാറ്റിൽനിന്ന് വണ്ണപ്പുറത്തെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് 10 ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് മഹായിടവക പള്ളിയിൽ. മാതാവ്: മോളി. സഹോദരങ്ങൾ: ബിബിൻ, ബെസി.