ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, January 24, 2023 10:44 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ ല​ത്തീ​ഫ് മു​ഹ​മ്മ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ലെ ധാ​ര​ണ പ്ര​കാ​രം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​കെ. സു​ഭാ​ഷ്കു​മാ​ർ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും വി​ട്ടു​നി​ന്ന​തി​നാ​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫ് -9, എ​ൽ​ഡി​എ​ഫ് -3, ബി​ജെ​പി -1 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.

ഹ​ലീ​മ നാ​സ​ർ പ​ഞ്ചാ​യ​ത്ത്
വൈ​സ് പ്ര​സി​ഡ​ന്‍റ്

കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മു​സ്ലീം ലീ​ഗി​ലെ ഹ​ലീ​മ നാ​സ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​ലീ​മ​യ്ക്ക് ഏ​ഴും സി​പി​എ​മ്മി​ലെ ഷെ​ർ​ളി ആ​ന്‍റ​ണി​ക്കു അ​ഞ്ചും വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ര​മ്യ മ​നു രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, അം​ഗ​ങ്ങ​ളാ​യ ബി​ന്ദു പ്ര​സ​ന്ന​ൻ, ജേ​ർ​ലി റോ​ബി​ൻ, ഷൈ​നി ബെ​ന്നി, ര​മ്യ മ​നു, ഷൈ​നി സു​നി​ൽ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​ഷി വ​ടാ​ട്ട്, വി.​യു. അ​ക്ബ​ർ, അ​ൻ​ഷാ​ദ് കു​റ്റി​യാ​നി, ബ​ഷീ​ർ പ​ള്ളി​മു​ക്കി​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.