ജ​ന​ങ്ങ​ളി​ൽ നി​റ​ഞ്ഞുനി​ന്ന് സം​ഗീ​ത വിശ്വനാഥൻ
Wednesday, April 24, 2024 3:29 AM IST
തൊ​ടു​പു​ഴ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പെ​രു​മ​റ്റ​ത്ത് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം പി.​പി. സ​ജീ​വ​ൻ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ആ​ര​ക്കു​ഴ, ആ​വോ​ലി, ആ​യ​വ​ന, ക​ല്ലൂ​ർ​ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ർ, മാ​റാ​ടി, പാ​യി​പ്ര, പാ​ല​ക്കു​ഴ, വാ​ള​കം പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വാ​ഴ​ക്കു​ള​ത്ത് സ​മാ​പി​ച്ചു. തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​മാ​പി​ച്ചു.

ഇ​ന്നു രാ​വി​ലെ മു​ത​ൽ ഇ​ടു​ക്കി നി​യോ​ജ​ക ​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ തൊ​ടു​പു​ഴ​യി​ൽ എ​ത്തി കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കു ചേ​രും. മൂ​ന്നി​ന് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന അ​ർ​ച്ച​ന ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽനി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ക്കും.