എ​ട്ടു വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി
Thursday, April 25, 2024 2:56 AM IST
മു​ത​ല​ക്കോ​ടം: വീ​ടി​ന്‍റെ ഗേ​റ്റ് അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ട്ടു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.45ന് ​മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​കു​ളം റൂ​ട്ടി​ലാണ് സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ ആ​ളാ​ണ് കു​ട്ടി​യെ ക​ട​ന്നുപി​ടി​ച്ച​ത്.

കു​ട്ടി ഇ​യാ​ളു​ടെ കൈ​യി​ൽ ക​ടി​ച്ച​തോ​ടെ ഇ​യാ​ൾ പി​ടി​വി​ട്ടു. ഇ​തോ​ടെ കു​ട്ടി ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലേ​ക്ക് ഓ​ടി.

ഈ ​സ​മ​യം ബൈ​ക്കി​ൽ എ​ത്തി​യ ആ​ൾ ക​ട​ന്നുക​ള​ഞ്ഞു.​ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​.

പോലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.