കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ രാ​ജ​മു​ടി​യി​ൽ; ജി​ല്ല​യി​ൽ 1003 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Monday, April 22, 2024 11:36 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 1003 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ രാ​ജ​മു​ടി ക്രൈ​സ്റ്റ് കിം​ഗ് എ​ൽ​പി സ്കൂ​ളി​ലാ​ണ്. 1503 വോ​ട്ട​ർ​മാ​രാ​ണി​വി​ടെ​യു​ള്ള​ത്.

ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പീ​രു​മേ​ട് നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​ക്കാ​നം അ​ങ്ക​ണ​വാ​ടി​യി​ലാ​ണ്. 28 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ട​ർ ഷീ​ബ ജോ​ർ​ജ് പ​റ​ഞ്ഞു. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം കു​ടി​വെ​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ ലൊ​ക്കേ​ഷ​നു​ക​ളി​ലും വോ​ട്ട​ർ അ​സി​സ്റ്റ​ൻ​സ് ബൂ​ത്ത് സ​ജ്ജീ​ക​രി​ക്കു​ക​യും സ​മ്മ​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.

അം​ഗ​പ​രി​മി​ത​ർ​ക്ക് വീ​ൽ​ച്ചെ​യ​ർ, റാം​പ്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും പ്ര​ത്യേ​കം ടോ​യ്‌ല​റ്റു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും. പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

ജി​ല്ല​യി​ൽ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ക്കു​ന്ന 48 പി​ങ്ക് ബൂ​ത്തു​ക​ളു​മു​ണ്ട്. സ്ത്രീ ​പ്രാ​തി​നി​ധ്യം കൂ​ടു​ത​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് വ​നി​താ സൗ​ഹൃ​ദ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ വ​നി​ത​ക​ളാ​യി​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഒ​ന്നു​വീ​തം അ​ഞ്ചു മാ​തൃ​കാ ഹ​രി​ത ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

പ്ര​കൃ​തി സൗ​ഹാ​ർ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ഹ​രി​ത മാ​തൃ​കാ ബൂ​ത്തു​ക​ളൊ​രു​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബൂ​ത്തു​ക​ളി​ൽ 75 ശ​ത​മാ​നം വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. ജി​ല്ല​യി​ലെ 752 ബൂ​ത്തു​ക​ളി​ലാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യ​മു​ള്ള​ത്.