മേ​മാ​രി​ക്കു​ടി​ക്കും ബൂ​ത്താ​യി
Friday, April 26, 2024 3:43 AM IST
ഉ​പ്പു​ത​റ: ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഉ​ൾ​ഗ്രാ​മ​മാ​യ മേ​മാ​രി ആ​ദി​വാ​സി ഊ​രി​ൽ ആ​ദ്യ​മാ​യി പോ​ളി​ംഗ് ബൂ​ത്ത് അ​നു​വ​ദി​ച്ചു. ഏ​കാ​ധ്യാ​പ​ക സ്കൂ​ളാ​ണ് ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ 26-ാം ന​മ്പ​ർ ബൂ​ത്താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ അം​ഗീ​ക​രി​ച്ച​ത്.

98 പു​രു​ഷ​ൻ​മാ​രും 105 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 203 പേ​രാ​ണ് മേ​മാ​രി​യി​ലെ വോ​ട്ട​ർ​മാ​ർ. ഇ​വ​രി​ൽ ഒ​ൻ​പ​തു പേ​ർ ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്. മു​ൻ​പു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ക​ണ്ണം​പ​ടി​യി​ൽ എ​ത്തി​യാ​ണ് മേ​മാ​രി​ക്കാ​ർ വോ​ട്ടു ചെ​യ്തി​രു​ന്ന​ത്.