പ്ര​മു​ഖ​രു​ടെ വോ​ട്ട് രാ​വി​ലെ
Friday, April 26, 2024 3:43 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ രാ​വി​ലെ ത​ന്നെ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് ചെ​യ്യും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് കു​ള​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്കൂ​ൾ 80-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെടു​ത്തും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് മു​ള​കു​വ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ 88-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട വ​ടൂ​ർ​ക്ക​ര ഗു​രു​വി​ജ​യം എ​ൽ​പി സ്കൂ​ൾ ബൂ​ത്ത് ന​ന്പ​ർ 160-ൽ ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ഭാ​ര്യ റാ​ണി​യും രാ​വി​ലെ പത്തിന് ​വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല 80 -ാം ന​ന്പ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ പു​റ​പ്പു​ഴ ഗ​വ.​എ​ൽ​പി സ്കൂ​ൾ ബൂ​ത്ത് ന​ന്പ​ർ 144 ൽ ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ന​ട​ൻ ആ​സി​ഫ് അ​ലി കു​മ്മം​ക​ല്ല് ബി​ടി​എം എ​ൽ​പി സ്കൂ​ളി​ൽ 118-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യും.