ജി​ല്ല​യി​ൽ 56 പ്ര​ശ്നബാ​ധി​ത ബൂ​ത്തു​ക​ൾ
Thursday, April 25, 2024 2:45 AM IST
ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രികൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് അ​റി​യി​ച്ചു. ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1315 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി 6312 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. ജി​ല്ല​യി​ൽ 1578 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും ബാ​ല​റ്റ് യൂ​ണി​റ്റും 1710 വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കി.

ഇ​ന്നു രാ​വി​ലെ എ​ട്ടിന് പോ​ളിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ​യും മ​റ്റ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ന​ട​ക്കും. ജി​ല്ല​യി​ൽ ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളി​ല്ല. 56 പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്.

ഇ​വി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും 47 സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. 7717 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ വി​ന്യ​സി​ച്ചു. 25 സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ത്തി​ലും സ്ട്രോം​ഗ് റൂ​മു​ക​ളി​ലും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ എ​ല്ലാ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക​ളും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വോ​ട്ടെ​ടു​പ്പ് തീ​രു​ന്ന നാ​ളെ വൈ​കു​ന്നേ​രം ആ​റു വ​രെ അ​ട​ച്ചി​ടും. പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ന് നി​ശ​ബ്ദ പ്ര​ച​ാര​ണം ആ​യി​രി​ക്കും. 144 പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ കൂ​ട്ടം കൂ​ടി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

752 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ൽ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​കം ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ൽ, പോ​ളിം​ഗ് മാ​നേ​ജ​ർ, വി​വി​ധ ഐ​ടി ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ, വെ​ബ് കാ​സ്റ്റിം​ഗ് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ, ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ എ​ന്നി​വ ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കൺട്രോൾ റൂം

ഇ​ടു​ക്കി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ദി​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം ​ഒ​രു​ക്കും. ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​കം ന​ന്പ​റു​ക​ൾ ക്ര​മീ​ക​രി​ച്ചാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം.

വോ​ട്ട​ർ​മാ​ർ​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി​ക​ളോ നി​ർ​ദ്ദേ​ശ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​താ​ത് ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കാം. മ​ണ്ഡ​ലം, ഫോ​ണ്‍ ന​ന്പ​ർ യ​ഥാ​ക്ര​മം. മൂ​വാ​റ്റു​പു​ഴ -04862 232500, കോ​ത​മം​ഗ​ലം -04862 232504, ദേ​വി​കു​ളം - 04862 232513, ഉ​ടു​ന്പ​ൻ​ചോ​ല - 04862 232514, തൊ​ടു​പു​ഴ - 04862 232519, ഇ​ടു​ക്കി - 04862 232520, പീ​രു​മേ​ട് - 04862 232522

തിരിച്ചറിയൽ രേഖകൾ

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തി​രി​ച്ച​റി​യൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ന​ൽ​കു​ന്ന ഫോ​ട്ടോ ഐ​ഡി കാ​ർ​ഡ് ആ​ണ്. എ​ന്നാ​ൽ ഈ ​കാ​ർ​ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ പ​തി​ച്ച മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാം.

ആ​ധാ​ർ കാ​ർ​ഡ്, എം​എ​ൻ​ആ​ർ​ഇ​ജി​എ തൊ​ഴി​ൽ കാ​ർ​ഡ്, ബാ​ങ്ക്, പോ​സ്റ്റ് ഓ​ഫീ​സ് ന​ൽ​കു​ന്ന ഫോ​ട്ടോ സ​ഹി​ത​മു​ള്ള പാ​സ്ബു​ക്കു​ക​ൾ, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് കീ​ഴി​ൽ ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ്,

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട്, ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ൻ​ഷ​ൻ രേ​ഖ, കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, പ​ബ്ലി​ക് ലി​മി​റ്റ​ഡ് ക​ന്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡ്, ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും വോ​ട്ടു ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കാം.