തൊടുപുഴ: എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ അവസാനഘട്ട പര്യടനം നടത്തി.
പച്ചക്കറി തൈകളും അന്പും വില്ലും നൽകി സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചു. കേരള കോണ്‍ഗ്രസ്- എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പര്യടനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഹൈക്കോർട്ട് കവല, പുലിമല, അയിരൂർ പാടം, കോട്ടപ്പടി ഹൈസ്കൂൾ, ചേറങ്ങനാൽ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
മുളവൂർ ജംഗ്ഷനിൽ പര്യടനത്തിനെത്തിയ ജോയ്സ് ജോർജിന് എട്ടാംക്ലാസ് വിദ്യാർഥികളായ പൂജയും പുണ്യയും ബോട്ടിൽ ആർട്ടിൽ ഒരുക്കിയ സ്ഥാനാർഥിയുടെ ചിത്രം സമ്മാനിച്ചു.
പരീക്ഷ കഴിഞ്ഞ് ലഭിച്ച ഇടവേളകളിലാണ് തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ ചിത്രം ഇരട്ടക്കുട്ടികളായ ഇരുവരും ചേർന്ന് വരച്ചത്.
മുളവൂർ, കിഴക്കേകടവ്, ആട്ടായം, പെരുമറ്റം, ആനിക്കാട് , അടൂപ്പറന്പ്, രണ്ടാർ കോട്ടപ്പുറം, കിഴക്കേക്കര, ചാലിക്കടവ്, മാർക്കറ്റ്, വണ്‍വേ ജംഗ്ഷൻ, കീച്ചേരിപ്പടി, ഉറവക്കുഴി, പുളിഞ്ചോട്, എകെജി നഗർ, വാഴപ്പിള്ളി, തീക്കൊള്ളിപ്പാറ, കടാതി കുര്യൻ മല എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
ഇന്ന് ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽഡിവൈഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോ നടക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്യും.