ഡീ​ൻ കു​ര്യാ​ക്കോ​സ് കട്ടപ്പനയിൽ റോഡ് ഷോ നടത്തി
Thursday, April 25, 2024 2:45 AM IST
ക​ട്ട​പ്പ​ന: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ക​ട്ട​പ്പ​ന​യി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. വി​വി​ധ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​പ്പാ​ത്തി​ൽനി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ഡ് ഷോ​യ്ക്ക് സ്വീ​ക​രണ​ം ന​ൽ​കി.​

തു​ട​ർ​ന്ന് ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്ത് ഒ​ത്തു​കൂ​ടി​യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡീ​നി​നെ സ്വീ​ക​രി​ച്ച് നൂ​റ് ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ടൗ​ണി​ലേ​ക്ക് ആ​ന​യി​ച്ചു.

റോ​ഡ് ഷോ​യി​ൽ മു​ൻ ഡി​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യു​ഡി എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യ് വെ​ട്ടി​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.