വ​ട്ട​വ​ട​യി​ൽ വോ​ട്ടുതേ​ടി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ
Monday, April 22, 2024 11:36 PM IST
വ​ട്ട​വ​ട: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഇ​ന്ന​ലെ മ​റ​യൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​വി​ടു​ത്തെ പ്ര​ധാ​ന വി​ള​യാ​യ ശീ​ത​കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് പ്ര​ത്യേ​ക വി​പ​ണി രൂ​പീ​ക​രി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു.
വ​ട്ട​വ​ട​യി​ലെ പ​ച്ച​ക്ക​റി​ക​ൾ കൂ​ടു​ത​ലും ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണ് എ​ത്തു​ക.

പി​ന്നീ​ടി​ത് കൂ​ടു​ത​ൽ വി​ല ന​ൽ​കി കേ​ര​ളം അ​ട​ക്കം വാ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത് പ്ര​ത്യേ​ക വി​പ​ണി രൂ​പീ​ക​രി​ക്കു​ക വ​ഴി ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ക​യും ഗു​ണ​മേ​ൻ​മ​യു​ള്ള പ​ച്ച​ക്ക​റി കേ​ര​ള​ത്തി​ന് ല​ഭ്യ​മാ​കു​മെ​ന്നും സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.

രാ​വി​ലെ കൊ​ട്ടാ​ക്ക​ന്പൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് കോ​വി​ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ​യി​ൽ പ്രീ​തി ന​ടേ​ശ​ൻ പ​ങ്കെ​ടു​ത്ത വ​നി​താ സം​ഗ​മ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.