ശാസ്ത്രജ്ഞരാകാന്‍ അവസരം
1565092
Thursday, June 5, 2025 7:06 AM IST
കോട്ടയം: പാമ്പാടി ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സിൽ പിഎച്ച്ഡി ഉള്ളവരില്‍ നിന്ന് തിയററ്റിക്കല്‍ ആന്‍ഡ് കംപ്യൂട്ടേഷണല്‍ റിസര്‍ച്ചില്‍ ശാസ്ത്രജ്ഞര്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടേഷണല്‍ മോഡലിംഗ്, സിമുലേഷന്‍, ഡാറ്റാധിഷ്ഠിത ഗവേഷണം എന്നിവയിലേതിലെങ്കിലും മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ, പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ പട്ടിക, വിവരങ്ങളുടെ ഒരു സംക്ഷിപ്ത പ്രസ്താവന (ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ സഹിതം) [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ അഞ്ചിനു മുന്‍പായി അപേക്ഷിക്കണം. https://sribs. kerala.giv.in. എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. 0481 2500200.