സ്മാര്‍ട്ട് അങ്കണവാടി തുറന്നു
1565593
Saturday, June 7, 2025 7:35 AM IST
കുറിച്ചി: കുറിച്ചി പഞ്ചായത്ത് 12-ാം വാര്‍ഡിലെ 15-ാം നമ്പര്‍ മാത്തന്‍കുന്ന് അങ്കണവാടിയുടെ പുതിയ കെട്ടിടം തുറന്നു. പഞ്ചായത്ത് ഭരണസമിതി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തനത് ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള ടീച്ചിംഗ് റൂം, അടുക്കള, സ്റ്റോര്‍ റൂം, വാഷിംഗ് ഏരിയ, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള പ്ലേയിംഗ് ഏരിയയും തയാാറാക്കുന്നുണ്ട്.
പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, അംഗങ്ങളായ ബിജു എസ്. മേനോന്, പ്രശാന്ത് മനന്താനം, കെ. പ്രീതാകുമാരി, കൊച്ചുറാണി ജോസഫ്, അഭിജിത്ത് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.