കാ​ഞ്ഞി​ര​മ​റ്റം: അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് തെ​ക്കും​ത​ല വാ​ര്‍ഡി​ല്‍പ്പെ​ട്ട തെ​ക്കും​ത​ല-​കി​ഴ​ക്ക​ട​മ്പ് റോ​ഡി​ല്‍ ഇ​നി യാ​ത്ര സു​ഗ​മം.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന ഈ ​റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 13 ല​ക്ഷം രൂ​പ​യും അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റു ല​ക്ഷം രൂ​പ​യും ചേ​ര്‍ത്ത് 19 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. 1200 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ റോ​ഡ് ടാ​റിം​ഗി​നും സൈ​ഡ് കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​മാ​ണ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച​ത്.

തെ​ക്കും​ത​ല കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്നു പ​ള്ളി​ക്ക​ത്തോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള എ​ളു​പ്പ​മാ​ര്‍ഗ​മാ​ണ് ഈ ​റോ​ഡ്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡ് പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് മ​റ്റു വ​ഴി​ക​ളി​ലൂ​ടെ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സി​ന്ധു അ​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യി, കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പി.​ആ​ര്‍. ജി​ജോ​യി, കാ​ഞ്ഞി​ര​മ​റ്റം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​ല​യ്ക്ക​ല്‍, ഫി​ലി​പ്പ് വെ​ള്ളാ​പ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.