ഫാ. ആന്റണി മാന്നല സ്മാരക ബൈബിൾ ക്വിസ് ജൂലൈ 12ന്
1565574
Saturday, June 7, 2025 7:20 AM IST
അരുവിക്കുഴി: ഒന്‍പതാമത് ഫാ. ആന്റണി മാന്നല സ്മാരക അഖില കേരള ബൈബിൾ ക്വിസ് മത്സരം ജൂലൈ 12ന് അരുവിക്കുഴി ലൂർദ്മാതാ പള്ളി മതബോധന കേന്ദ്രത്തിൽ നടക്കും. കേരളത്തിലെ കത്തോലിക്കാ സൺഡേസ്കൂളുകളിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരു സൺഡേസ്കൂളിൽനിന്ന് രണ്ടു പേർ അടങ്ങിയ രണ്ടു ടീമുകൾക്ക് അവസരമുണ്ട്.
ഒന്നു മുതൽ 4 വരെ സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 4000, 3000, 2000 രൂപ കാഷ് അവാർഡും 5 മുതൽ 10 വരെ സ്ഥാനക്കാർക്ക് 1000 രൂപ വീതം കാഷ് അവാർഡും എവറോളിംഗ് ട്രോഫികളും നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജൂലൈ അഞ്ച്. വിശദാംശങ്ങൾക്ക് ഫോൺ: 9495446603, 8157811589.