കൂട്ടയോട്ടം നടത്തി
1565579
Saturday, June 7, 2025 7:20 AM IST
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയപള്ളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തി കൂട്ടയോട്ടം നടത്തി.
ഇന്നലെ വൈകുന്നേരം നാലിനു കളക്ടറേറ്റില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. കൂട്ടയോട്ടം ഗാന്ധി സ്ക്വയറില്‍ സമാപിച്ചപ്പോള്‍ മന്ത്രി വി.എന്‍. വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കൂട്ടയോട്ടത്തിന്റെ ഭാഗമായി ഗാന്ധിസ്ക്വയറില്‍ ഫ്ളാഷ് മോബ്, നാടന്‍ പാട്ടുകളുടെ അവതരണം എന്നിവ നടന്നു. വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, അസിസ്റ്റന്റ് വികാരി ഫാ. ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി ജോയിന്റ് കണ്‍വീനര്‍ ബിനു പല്ലോന്നില്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിബീഷ് ഓലിക്കമുറി, ജോസ് മൂലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.