താഴത്തുവടകര ഹയർസെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന സെന്റർ ആരംഭിച്ചു
1565591
Saturday, June 7, 2025 7:30 AM IST
കറുകച്ചാൽ: താഴത്തുവടകര ഹയർസെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന സെൻറർ തുറന്നു. യുവജനങ്ങൾക്ക് ആധുനീക ലോകത്തെ തൊഴിൽ സാധ്യതയും അറിവും നൈപുണ്യവും നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാർസ്, സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി കേരളത്തിലെ ഗവൺമെന്റ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതാണ് സ്കിൽ ഡെവലപ്മെന്റ് സെന്റർ.
താഴത്തുവടകര ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ ഹാർഡ്വേർ റിപ്പയർ ടെക്നീഷൻ, ഫിറ്റ്നസ് ട്രെയിനർ എന്നീ കോഴ്സുകളാണ് ആരംഭിച്ചത്. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സെൻറർ ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ്, വൈസ് പ്രസിഡന്റ് കെ.കെ. ആനന്ദവല്ലി ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂർ, പ്രിൻസിപ്പൽ ആർ. ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.