അഞ്ച് ഇരട്ടകളുടെ തൈ നടീൽ; വ്യത്യസ്തമായ ഒരു പരിസ്ഥിതിദിനാഘോഷം
1565338
Friday, June 6, 2025 7:17 AM IST
ളാക്കാട്ടൂര്‍: എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിലെ ഹെഡ്മാസ്റ്ററായ കെ.ആര്. വിജയന് നായരും പള്ളിക്കത്തോട് ആനിക്കാട് എന്‍എസ്എസ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര് ഇന്‍-ചാര്‍ജായ ളാക്കാട്ടൂര്കാരൻ അനീഷ് എ. നായരും പരിസ്ഥിതിദിനം അഞ്ച് ഇരട്ടിമധുരം കൊണ്ടു വേറിട്ടതാക്കി. രണ്ടു സ്കൂളുകളിലെയും ഇരട്ടക്കുട്ടികളെക്കൊണ്ട് മാവിന്‍തൈകള്‍ നടീക്കാന്‍ തീരുമാനിച്ചു.
ളാക്കാട്ടൂര്‍ എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം എല്പിയിലെ ഇരട്ടകളായ എല്‍കെജിയിലെ ഗൗരിനന്ദ എം. മനീഷും ലക്ഷ്മിനന്ദ എം. മനീഷും രണ്ടാം ക്ലാസിലെ ഇരട്ടകളായ ജിഹാന ജിപ്സനും ജിയാന്ന ജിപ്സനും, മൂന്നാം ക്ലാസിലെ അദിത് പ്രശാന്തും അയോണ്‍ പ്രശാന്തും, നാലാം ക്ലാസിലെ ആദിശ്രീ മനോജും, ആരാധ്യ മനോജും ചേര്‍ന്നു മാവിന്‍തൈ വച്ചു. ചിത്രകലാ അധ്യാപകന് ശ്രീകാന്ത്, സ്കൂള്‍ മാനേജര്‍ ആര്. രാമചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആനിക്കാട് എന്‍എസ്എസ് ഹൈസ്കൂളിലെ ഇരട്ടക്കുട്ടികളായ എട്ടാം ക്ലാസിലെ ആദിത്യ അനീഷ്, ആദിത്യന് അനീഷ് എന്നിവര്‍ ചേര്‍ന്ന് മാവിന് തൈ നട്ടു. ചിത്രകലാ അധ്യാപകന് ശ്രീകാന്ത് ളാക്കാട്ടൂര്‍ പരിസ്ഥിതി ചിത്രങ്ങള്‍ വരച്ചു ക്ലാസെടുത്തു.
പച്ചക്കറി തോട്ടത്തിന്റെ മേല്‍നോട്ടം ജയപ്രിയ ടീച്ചര്‍ക്കാണ്. അനീഷ് എ. നായര്‍, ജയപ്രിയ, അമ്പിളി കൈമള്‍, വി. അശോക്, പി.എന്‍. പ്രഭാവതി, ആര്. ശ്രീകാന്ത്, ഉമേഷ് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഇരുസ്കൂളുകളിലും നടത്തിയ വിവിധ മത്സരങ്ങള്‍ക്ക് മാവിന് തൈകളും സമ്മാനമായി നല്കി.