മുട്ടുചിറ, കടുത്തുരുത്തി പള്ളികളില്‍ പന്തക്കുസ്താ തിരുനാൾ
1565583
Saturday, June 7, 2025 7:30 AM IST
മുട്ടുചിറ: റൂഹാദ്ക്കുദിശാ ഫൊറോനാ പള്ളിയില്‍ പന്തക്കുസ്താ തിരുനാളും വിദ്യാരംഭം കുറിക്കലും നാളെ. ഇന്നു രാവിലെ 5.30നും 6.45 നും വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പുറത്ത് നമസ്കാരം.
നാളെ രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, 8.15ന് വിദ്യാരംഭം കുറിക്കല്‍, 9.30 നും 11 നും രണ്ടിനും വിശുദ്ധ കുര്‍ബാന, നാലിന് തിരുനാള്‍ റാസ. ഫാ.ജോസഫ് തെരുവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോസഫ് ചൊങ്ങഴശേരില് സന്ദേശം നല്‍കും. 6.30ന് പ്രദക്ഷിണം.
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പന്തക്കുസ്താ തിരുനാളിനോടുനുബന്ധിച്ചു നാളെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കൽ നടത്തും. രാവിലെ 6.30നും 9.30നുമുള്ള വിശുദ്ധ കുര്ബാനയെത്തുടര്ന്നാണ് ആദ്യാക്ഷരം കുറിക്കല്‍.
ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ. ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ ആദ്യാക്ഷരം കുറിക്കലിന് നേതൃത്വം നല്‍കും.