സെന്റ് തോമസ് കോളജില്‍ 14 ദിന പരിസ്ഥിതി പരിപാടികള്‍
1565358
Friday, June 6, 2025 11:39 PM IST
പാലാ: പതിനാല് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ പാലാ സെന്റ് തോമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫലവൃക്ഷത്തൈകളും പൂച്ചെടികളും കോളജ് കാമ്പസിലും അഡോപ്റ്റഡ് സ്കൂള്‍ കാമ്പസിലും നട്ടുപിടിപ്പിച്ച് "ഇക്കോ ടൂ വീക്ക്' പരിപാടിക്ക് തുടക്കമായി.
പ്രകൃതിയെ അറിയുക എന്ന ലക്ഷ്യത്തോടെ നേച്ചര്‍ വാക്ക്, പരിസ്ഥിതിദിന അവബോധന ക്ലാസുകള്‍, കാലാവസ്ഥാ അവബോധന സെമിനാറുകള്‍, പോസ്റ്റര്‍ അവതരണങ്ങള്‍, പരിസ്ഥിതിദിന മത്സരങ്ങള്‍, പരിസര ശുചീകരണങ്ങള്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് നാഷണല്‍ സര്‍വീസ് സ്കീമിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്.
പരിസ്ഥിതിദിന ആഘോഷങ്ങൾക്ക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിസ്റ്റര്‍ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു, വോളണ്ടിയര്‍ സെക്രട്ടറിമാര്‍, ഭൂമിത്ര സേനാ ക്ലബ്ബംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.