എംസി റോഡിൽ ഹരിതപാതയുമായി ദേവമാതാ കോളജ്
1565359
Friday, June 6, 2025 11:39 PM IST
കുറവിലങ്ങാട്: എംസി റോഡിൽ ഹരിതപാതയൊരുക്കാൻ ദേവമാതാ കോളജ് എൻഎസ്എസ് യൂണിറ്റ്. കോഴാ ജംഗ്ഷൻ മുതൽ സെന്റ് ജോസഫ് കപ്പേളവരെ എംസി റോഡിന്റെ ഇരുവശങ്ങളും മനോഹരമായ പൂന്തോട്ടം ഒരുക്കുന്നതിനുള്ള പദ്ധതിക്കാണ് തുടക്കമായത്. ദേവമാതാ ഗ്രീൻ വേ എന്ന പേരിലാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ ജോസ് ബി. ചെറിയാൻ, ജോർജ് ചെന്നേലിൽ, പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്, ജിതിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.