കുറവിലങ്ങാട് അഗ്രി ഫെസ്റ്റിന് ഇന്നു തുടക്കം
1565341
Friday, June 6, 2025 7:17 AM IST
കുറവിലങ്ങാട്: സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ അഗ്രി ഫെസ്റ്റ്-2025ന് ഇന്നു തുടക്കമാകും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. സ്വദേശ-വിദേശ ഫലവൃക്ഷത്തൈകളുടെ പ്രദർശനവും വിപണനവും നടക്കും.
കുറവിലങ്ങാട് മർത്ത്മറിയം പള്ളി മൈതാനിയിൽ ഒരുക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി നിർവഹിക്കും.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ പരിസ്ഥിതിദിന സന്ദേശം നൽകും.
രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, കുറവിലങ്ങാട് സ്വാശ്രയസംഘം ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ, പ്രസിഡന്റ് എം.വി. ജോൺ എന്നിവർ പ്രസംഗിക്കും.