പെണ്ണാർതോട് നവീകരണത്തിന് ഇന്നു തുടക്കം
1565091
Thursday, June 5, 2025 7:06 AM IST
അതിരമ്പുഴ: പെണ്ണാർ തോടിന്റെ പ്രാധാന്യവും പഴയകാല പ്രൗഢിയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമാകും. 50 ലക്ഷം രൂപ ചെലവഴിച്ചു നടത്തുന്ന ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചന്തക്കുളത്തിനു സമീപം രാവിലെ 10നു നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിക്കും. മേജർ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സാം പോൾ ഏബ്രഹാം പദ്ധതി വിശദീകരണം നടത്തും.
ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസ് വർഗീസ്, ജയിംസ് കുര്യൻ, അന്നമ്മ മാണി, അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ,
ലിസ്യു പള്ളി വികാരി ഫാ. മാർട്ടിൻ ഇലയ്ക്കാട്ട് നാലുപറയിൽ, അതിരമ്പുഴ ജുമാ മസ്ജിദ് ഇമാം അഫ്സൽ മനാനി, അതിരമ്പുഴ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് തുടങ്ങി യവർ പ്രസംഗിക്കും.