സംഗീതവിദ്വാന്‍ കെ.എ. അനീഷിന് ഓണററി ഡോക്ടറേറ്റ്
1565090
Thursday, June 5, 2025 7:06 AM IST
കോട്ടയം: കര്‍ണാടക സംഗീത ലോകത്തിനു പുതിയ രാഗങ്ങള്‍ ആവിഷ്കരിച്ച സംഗീത വിദ്വാന് കെ.എ. അനീഷിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റാണ് അനീഷിന് ലഭിച്ചത്.
16 ശ്രുതികള്‍ ചേര്‍ന്ന ഷോഡശ സ്വരങ്ങളാണ് നിലവില്‍ കര്‍ണാടക സംഗീതത്തിന് ആധാരമായിട്ടുള്ളത്. 16ൽനിന്നു 18 സ്വരങ്ങളിലേക്കു വികസിപ്പിച്ചാണു പുതിയ മേളകര്‍ത്താ രാഗങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തെ പരിഗണിച്ചാണു കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി കെ.എ. അനീഷിന് ഓണററി ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത്.
72 മേളകര്‍ത്താ രാഗങ്ങളില്‍ ഉള്‍പ്പെടാത്ത 27 മേളകര്‍ത്താ രാഗങ്ങളും അവയുടെ ജന്യരാഗങ്ങളും ചേര്‍ന്ന് 13581 രാഗങ്ങളും മുന്‍പേ കണ്ടെത്തിയ 33 രാഗങ്ങളും ചേര്‍ന്ന് 13614 രാഗങ്ങളാണു കണ്ടെത്തിയിട്ടുള്ളത്.
പത്രസമ്മേളനത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം പി.ജി. ഗോപാലകൃഷ്ണന്, കര്‍ണാടക സംഗീതജ്ഞ എസ്. സരിത എന്നിവര്‍ പങ്കെടുത്തു.