നഗരസഭയില്‍ ജോബ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു
1564863
Wednesday, June 4, 2025 7:49 AM IST
ചങ്ങനാശേരി: കേരള നോളജ് എക്കണോമി മിഷന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി നഗരസഭയില്‍ ജോബ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു.
നഗരസഭ പരിധിയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ജോലി കണ്ടെത്തി നല്‍കുന്നതിന് സഹായിക്കുക എന്നുള്ളതാണ് ജോബ് സ്റ്റേഷന്റെ ലക്ഷ്യം. ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ആവശ്യമായ നൈപുണ്യ പരിശീലനം നല്കി തൊഴില്‍ മേളയില്‍ പങ്കെടുപ്പിച്ച് ജോലി ഉറപ്പാക്കുന്ന പ്രവര്‍ത്തനവും ജോബ് സ്റ്റേഷനിലൂടെ നടക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. നിസാര്‍, കൗണ്‍സിലര്‍മാരായ റെജി കേളമാട്ട്,
ബാബു തോമസ്, കെ. മുരുകന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജാത രാജു, കിലാ ജില്ലാ ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, കിലാ ജില്ലാ റിസോഴ്സ് പേഴ്സണ്‍ സുനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.