പെ​രു​വ: റോ​ഡ​രി​കി​ലെ പാ​റ​മ​ട​യ്ക്കു സ​മീ​പം മാ​ലി​ന്യം ത​ള്ളി. പെ​രു​വ - ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ല്‍ കു​ന്ന​പ്പ​ള്ളി ക​ല്ലു​മ​ല ജം​ഗ്ഷ​നി​ലെ പാ​റ​മ​ട​ക്കു​ള​ത്തി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളി​യ​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ വി​ശ്ര​മി​ക്കു​ന്ന ഷെ​ഡി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ ഇ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ത​ള്ളി​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​തി​നൊ​ന്നാം വാ​ര്‍​ഡി​ലെ ഉ​ദ​യ​ഗി​രി​യി​ല്‍ 30 ഏ​ക്ക​ര്‍ പു​ര​യി​ട​ത്തി​ന് ന​ടു​വി​ല്‍ അ​ഞ്ച് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളിലെ​യും മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കു​ന്ന​പ്പ​ള്ളി​യി​ലും മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.