കോ​​ട്ട​​യം: പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്വ​​കാ​​ര്യ ഭൂ​​മി​​യി​​ല്‍ വൃ​​ക്ഷ​​ത്തി​​ന്‍റെ സാ​​ന്ദ്ര​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ട്രീ ​​ബാ​​ങ്കിം​​ഗ് പ​​ദ്ധ​​തി​​യു​​മാ​​യി വ​​നം​​വ​​കു​​പ്പ്. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​ത്യാ​​വ​​ശ്യം ഭൂ​​മി​​യു​​ണ്ടെ​​ങ്കി​​ല്‍ മ​​രം ന​​ട്ടു​​വ​​ള​​ര്‍​ത്തി കാ​​ശു​​ണ്ടാ​​ക്കാം. വ​​നം വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗ​​മാ​​ണ് പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി​​ക്കു​​ള്ള അ​​പേ​​ക്ഷ സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി വി​​ഭാ​​ഗം ക്ഷ​​ണി​​ച്ചു. സ്വ​​ന്ത​​മാ​​യി ഭൂ​​മി​​യു​​ള്ള​​വ​​ര്‍​ക്കോ കു​​റ​​ഞ്ഞ​​ത് 15 വ​​ര്‍​ഷം ലീ​​സി​​ന് ഭൂ​​മി കൈ​​വ​​ശ​​മു​​ള്ള​​വ​​ര്‍​ക്കോ ഭൂ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ളോ​​ടെ അ​​ത​​ത് സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി റേ​​ഞ്ച് ഓ​​ഫീ​​സി​​ല്‍ പ​​ദ്ധ​​തി​​ക്കാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള വൃ​​ക്ഷ​​ത്തൈ​​ക​​ള്‍ ന​​ട്ടു​​വ​​ള​​ര്‍​ത്തു​​ന്ന വ്യ​​ക്തി​​ക​​ള്‍​ക്ക് 15 വ​​ര്‍​ഷം​​വ​​രെ ധ​​ന​​സ​​ഹാ​​യം ല​​ഭി​​ക്കും. 15 വ​​ര്‍​ഷം പൂ​​ര്‍​ത്തി​​യാ​​യ​​ശേ​​ഷം സ്ഥ​​ലം ഉ​​ട​​മ​​യ്ക്ക് സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി ഡി​​വി​​ഷ​​ണ​​ല്‍ ഓ​​ഫീ​​സി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ മ​​ര​​ങ്ങ​​ള്‍ സ്വ​​ന്തം ആ​​വ​​ശ്യ​​ത്തി​​ന് മു​​റി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കു​​ക​​യോ വി​​ല്‍​പ​​ന ന​​ട​​ത്തു​​ക​​യോ ചെ​​യ്യാം. പ​​ദ്ധ​​തി​​യി​​ല്‍ അം​​ഗ​​ങ്ങ​​ളാ​​കു​​ന്ന​​വ​​ര്‍ വ​​നം​​വ​​കു​​പ്പു​​മാ​​യി ക​​രാ​​റി​​ല്‍ ഏ​​ര്‍​പ്പെ​​ട​​ണം.

തേ​​ക്ക്, ഈ​​ട്ടി, ച​​ന്ദ​​നം, പ്ലാ​​വ്, ആ​​ഞ്ഞി​​ലി, ത​​മ്പ​​കം, ക​​രി​​മ​​രു​​ത്, കു​​മ്പി​​ള്‍, വെ​​ന്തേ​​ക്ക് എ​​ന്നീ മ​​ര​​ങ്ങ​​ള്‍ വ​​ച്ചു പി​​ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് ധ​​ന​​സ​​ഹാ​​യം. ഈ ​​വ​​ര്‍​ഷം ച​​ന്ദ​​ന​​ത്തൈ​​ക​​ള്‍​ക്കാ​​ണ് മു​​ന്‍​തൂ​​ക്കം. ചു​​രു​​ങ്ങി​​യ​​ത് 10 തൈ​​ക​​ള്‍​മു​​ത​​ല്‍ പ​​ര​​മാ​​വ​​ധി 1000 തൈ​​ക​​ള്‍​വ​​രെ ന​​ട്ടു​​പ​​രി​​പാ​​ലി​​ക്ക​​ണം. തൈ​​ക​​ള്‍ സൗ​​ജ​​ന്യ​​മാ​​യി വ​​നം​​വ​​കു​​പ്പ് ന​​ല്‍​കും. തൈ​​ക​​ള്‍ ന​​ട്ടു മൂ​​ന്നു വ​​ര്‍​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ധ​​ന​​സ​​ഹാ​​യം ന​​ല്‍​കി​​ത്തു​​ട​​ങ്ങു​​ക.

10 മു​​ത​​ല്‍ നൂ​​റു​​വ​​രെ മ​​ര​​ങ്ങ​​ള്‍​ക്ക് പ്ര​​തി​​വ​​ര്‍​ഷം ഒ​​രു മ​​ര​​ത്തി​​ന് 30 രൂ​​പ​​യും 101-250 മ​​ര​​ങ്ങ​​ള്‍​ക്ക് പ്ര​​തി​​വ​​ര്‍​ഷം ഒ​​രു മ​​ര​​ത്തി​​ന് 25 രൂ​​പ​​യും 251-500 മ​​ര​​ങ്ങ​​ള്‍​ക്ക് 20 രൂ​​പ​​യും 501-750 മ​​ര​​ങ്ങ​​ള്‍​ക്ക് 15 രൂ​​പ​​യും, 751-1000 മ​​ര​​ങ്ങ​​ള്‍​ക്ക് 10 രൂ​​പ​​യു​​മാ​​ണ് ധ​​ന​​സ​​ഹാ​​യ​​മാ​​യി ന​​ല്‍​കു​​ന്ന​​ത്.

പ​​ദ്ധ​​തി​​ക്കാ​​യി അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി 15. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക് വ​​നം വ​​കു​​പ്പി​​ന്‍റെ വെ​​ബ്സൈ​​റ്റോ സോ​​ഷ്യ​​ല്‍ ഫോ​​റ​​സ്ട്രി ഡി​​വി​​ഷ​​ന്‍/​​റെ​​യി​​ഞ്ച് ഫോ​​റ​​സ്റ്റ് ഓ​​ഫീ​​സു​​മാ​​യോ ബ​​ന്ധ​​പ്പെ​​ട​​ണം. ഫോ​​ണ്‍: 0481-2310412, 8547603640, 8547603650.