പാ​ലാ: കാ​ര്‍​ഷി​ക രം​ഗ​ത്ത് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പാ​ലാ രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ അ​ഗ്രി​മ കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത് മ​റി​യം ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യു​ടെ അ​ങ്ക​ണ​ത്തി​ല്‍ കു​റ​വി​ല​ങ്ങാ​ട് അ​ഗ്രി ഫെ​സ്റ്റ് എ​ന്ന പേ​രി​ല്‍ കാ​ര്‍​ഷി​ക​മേ​ള സം​ഘ​ടി​പ്പി​ക്കും. ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന അ​ഗ്രി ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​റി​ന് രാ​വി​ലെ വി​കാ​രി​യും സ്വാ​ശ്ര​യ​സം​ഘം ര​ക്ഷാ​ധി​കാ​രി​യു​മാ​യ റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി നി​ര്‍​വ​ഹി​ക്കും.

പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ ആ​ദ്യ വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ക്കും. സ്വാ​ശ്ര​യ​സം​ഘം ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ള്‍, നാ​ട​ന്‍, വി​ദേ​ശ ഫ​ല വൃ​ക്ഷ തൈ​ക​ള്‍, പു​തി​യ ഇ​നം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍, കാ​ര്‍​ഷി​ക മൂ​ല്യ വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍,കാ​ര്‍​ഷി​ക വി​ള​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ജൈ​വ വ​ള​ങ്ങ​ള്‍, കീ​ട​നാ​ശി​നി​ക​ള്‍, ചെ​ടി​ച്ച​ട്ടി​ക​ള്‍, കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മേ​ള​യി​ല്‍ ല​ഭ്യ​മാ​ണ്.

റീ​ജി​യ​ണ്‍, സോ​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി​ബി ക​ണി​യാം​പ​ടി, ലി​ജി ജോ​ണ്‍, സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണ്‍ എം.​വി. കു​ന്നേ​ല്‍, കു​ഞ്ഞു​മോ​ന്‍ ഈ​ന്തു​കു​ഴി, റാ​ണി ജോ​സ​ഫ്, മ​ഞ്ജു മാ​ണി, എ​ല്‍​സ​മ്മ ജോ​സ​ഫ് , സെ​ലി​ന്‍ ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.