ലോക പുകയില വിരുദ്ധ ദിനാചരണം
1564642
Tuesday, June 3, 2025 11:29 PM IST
പാലാ: അഡാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ഡയറക്ടര്‍ ഫാ. ജെയിംസ് പൊരുന്നോലില്‍ അധ്യക്ഷത വഹിച്ച യോഗം പാലാ മുന്‍സിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജക്സി ജോസഫ്, അഡാര്‍ട്ട് പ്രൊജക്ട് കോഓർഡിനേറ്റര്‍ എന്‍.എം സെബാസ്റ്റ്യന്‍, സീനിയര്‍ കൗണ്‍സിലര്‍ ജോയി കെ. മാത്യു, പ്രഫ. കെ.പി. ജോസഫ്, ഒ.ജെ.ജോസഫ്, ലിജോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.