കോ​​ട്ട​​യം: ബാ​​ലി​​ക​​യെ പീ​​ഡി​​പ്പി​​ച്ച വ​​യോ​​ധി​​ക​​ന് 12 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വ്. 14 വ​​യ​​സ് പ്രാ​​യ​​മു​​ള്ള ബാ​​ലി​​ക​​യെ ലൈം​​ഗി​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്ത മൂ​​ല​​വ​​ട്ടം ചോ​​തി​​നി​​വാ​​സി​​ൽ എം.​​കെ. സോ​​മ​​നാ(74)​​ണ് കോ​​ട​​തി 12 വ​​ർ​​ഷം ത​​ട​​വും 40,000 രൂ​​പ പി​​ഴ​​യും ചു​​മ​​ത്തി​​യ​​ത്.

ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ഫാ​​സ്റ്റ് ട്രാ​​ക്ക് കോ​​ട​​തി ജ​​ഡ്‌​​ജ് പി.​​എ​​സ്. സൈ​​മ ശി​​ക്ഷ വി​​ധി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ പി.​​എ​​സ്. മ​​നോ​​ജ് ഹാ​​ജ​​രാ​​യി.