അ​​ക​​ല​​ക്കു​​ന്നം: വി​​ക​​സി​​ത കൃ​​ഷി സ​​ങ്ക​​ല്‍​പ്പ്‌ അ​​ഭി​​യാ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി കൃ​​ഷി വി​​ജ്ഞാ​​ന്‍ കേ​​ന്ദ്ര​​ത്തി​​ലെ​​യും ഇ​​ന്ത്യ​​ന്‍ കാ​​ര്‍​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലെ​​യും ശാ​​സ്‌​​ത്ര​​ജ്ഞ​​ര്‍ ക​​ര്‍​ഷ​​ക​​രു​​മാ​​യി മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി ന​​ട​​ത്തി. അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത്‌ ഹാ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്‌​​ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് സി​​ന്ധു അ​​നി​​ല്‍​കു​​മാ​​ര്‍ നി​​ര്‍​വ​​ഹി​​ച്ചു.​​പ​​ഞ്ചാ​​യ​​ത്ത്‌ വൈ​​സ്‌ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി ഞാ​​യ​​ര്‍​കു​​ളം അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു.

ഇ​​ന്ത്യ​​ന്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട്‌ ഓ​​ഫ്‌ സ്‌​​പൈ​​സ​​സ്‌ റി​​സ​​ര്‍​ച്ചി​​ലെ സീ​​നി​​യ​​ര്‍ സ​​യ​​ന്‍റി​​സ്റ്റ് ബി. ​​മ​​ണി​​മാ​​ര​​ന്‍, കോ​​ട്ട​​യം കൃ​​ഷി വി​​ജ്ഞാ​​ന്‍ കേ​​ന്ദ്ര​​ത്തി​​ലെ അ​​സി. പ്ര​​ഫ​​സ​​ര്‍​മാ​​രാ​​യ ഡോ. ​​ക്രി​​സ്‌ ജോ​​സ​​ഫ്‌, മാ​​നു​​വ​​ല്‍ അ​​ല​​ക്‌​​സ്‌ എ​​ന്നി​​വ​​ർ ക്ലാ​​സെ​​ടു​​ക്കു​​ക​​യും ക​​ർ​​ഷ​​ക​​രു​​ടെ സം​​ശ​​യ​​ങ്ങ​​ള്‍​ക്ക്‌ മ​​റു​​പ​​ടി ന​​ല്‌​​കു​​ക​​യും ചെ​​യ്തു. മ​​ണ്ണ്‌ പ​​രി​​പോ​​ഷ​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ച​​ട​​ങ്ങി​​ൽ ക​​ര്‍​ഷ​​ക​​ര്‍​ക്ക്‌ സൂ​​ക്ഷ്‌​​മ മൂ​​ല​​ക​​ക്കൂ​​ട്ടു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു.