ടി.എസ്. മുരളി പുരസ്കാരം സമ്മാനിച്ചു
1564496
Tuesday, June 3, 2025 5:56 AM IST
കോട്ടയം: ബിഇഎഫ്ഐ കേരളയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ടി.എസ്. മുരളിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എട്ടാമത് ടി.എസ്. മുരളി പുരസ്കാരത്തിന് വൈക്കം വിശ്വന് അര്‍ഹനായി. മന്ത്രി വി.എന്‍. വാസവന് പുരസ്കാരം കൈമാറി. സംഘാടക സമിതി ചെയര്മാന് പ്രസിഡന്റ് ടി.ആര്. രഘുനാഥന് അധ്യക്ഷതവഹിച്ചു. ബിഇഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്. അനില്‍ മുഖ്യപ്രഭാഷണം നടത്തി.
ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്‍. സനില്‍ ബാബു, ബിഒബിഇയു സംസ്ഥാന പ്രസിഡന്റ് ജി. സതീഷ്, ബിഇഎഫ്ഐ വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍ രമ്യാ രാജ്, സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ, കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. രാധാകൃഷ്ണന്, എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍, പി.വി. സുനില്‍, ബിഇഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. ഷാ, ജനറല്‍ കണ്‍വീനര്‍ കെ.കെ. ബിനു, ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമന് ജില്ലാ സെക്രട്ടറി കെ.കെ. ബിനു എന്നിവര്‍ പ്രസംഗിച്ചു.