മു​ണ്ട​ക്ക​യം: പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യം വ​ച്ച് ന​ട​ത്തു​ന്ന റൈ​സിം​ഗ് പൂ​ഞ്ഞാ​ർ 2കെ25 ​എ​ന്ന നി​ക്ഷേ​പ സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് ത​ല മു​ന്നൊ​രു​ക്ക സെ​മി​നാ​ർ ഇ​ന്ന് രാ​വി​ലെ 10.30ന് ​മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​രം​ഭ​ക​ർ, കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വ​നി​താ സം​രം​ഭ​ക​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് സെ​മി​നാ​റി​ൽ വി​ശ​ദ​മാ​ക്കും. കൂ​ടാ​തെ കാ​ർ​ഷി​കാ​ധി​ഷ്ഠി​ത ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണം സം​ബ​ന്ധി​ച്ചും വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യു​വ​തി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ദേ ​രു​ചി 3.0 പ​രി​ശീ​ല​ന പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കും കൂ​ടാ​തെ 30 ദി​വ​സ​ത്തെ ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കു​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തും.

ഒ​ന്പ​തി​ന് ഈ​രാ​റ്റു​പേ​ട്ട ബ​ർ​ക്ക​ത്ത് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ ടൂ​റി​സം ഇ​ൻ​ഡ​സ്ട്രി, കാ​ർ​ഷി​കാ​ധി​ഷ്ഠി​ത മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ​ന്ന നി​ർ​മാ​ണം, ഐ​ടി സം​രം​ഭ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​നാ​ധി​ഷ്ഠി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, വു​ഡ​ൻ ബേ​സ്ഡ് ഇ​ൻ​ഡ​സ്ട്രി മു​ത​ലാ​യ​വ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​രം​ഭ​ക​ത്വ വി​ക​സ​ന​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.