കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു​ശേ​ഷം കു​ട്ടി​ക​ൾ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് ക​ളി​ചി​രി​ക​ളു​മാ​യി എ​ത്തി. ആ​ദ്യ​മാ​യി സ്കൂ​ളി​ലെ​ത്തു​ന്പോ​ൾ ക​ര​യു​ന്ന കു​ട്ടി​ക​ളു​ടെ പ​തി​വ് കാ​ഴ്ച ഇ​ക്കു​റി കാ​ണാ​നി​ല്ലാ​യി​രു​ന്നു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചും പ​ഠി​ച്ചും ന​ട​ക്കാ​നാ​ണ് അ​വ​ർ​ക്ക് ഇ​ഷ്ടം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​രും ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ ബി​ജു പ​ത്യാ​ല, മേ​ഴ്സി ജോ​ൺ, അ​നീ​സി​യ മാ​ർ​ഗ​ര​റ്റ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​വ​ന്‍റ് ഓ​ഫീ​സ​ർ സ്റ്റാ​ൻ​ലി ചാ​ക്കോ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് നി​സ മോ​ൾ ജോ​ൺ, വാ​ർ​ഡ് മെം​ബ​ർ ബി​ജു പ​ത്യാ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജാ​ക്വി​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം​സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ക്ക​ന്‍ ആ​ല്‍​ജി​ല്‍ പ​ള്ളി​വാ​തു​ക്ക​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ര്‍​ട്ടി​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ ലി​റ്റി​ല്‍ റോ​സ് എ​സ്എ​ബി​എ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ റോ​സ്‌​ബെ​ല്‍ എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് കി​ന്‍റ​ർ ഗാ​ർ​ഡ​ൻ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം എ​സ്എ​ബി​എ​സ് പ്രൊ​വി​ൻ​ഷ്യൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ജ്യോ​തി കു​ന്ന​പ്ലാ​ത്ത് എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ ജോ​സ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക​മാ​രാ​യ റാ​ണി ഫി​ലി​പ്പ്, ബി​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ആ​ച്ചി​യ​മ്മ ജോ​സ​ഫ്, കെ.​ടി. സു​രേ​ഷ്, പോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള മെ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ്റ്റീ​ഫ​ൻ സി. ​ത​ടം എ​സ്ജെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ ന​വാ​ഗ​ത​ർ​ക്ക് സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി എ​സ്ജെ, വാ​ർ​ഡ് മെം​ബ​ർ മ​ഞ്ജു മാ​ത്യു, എ​ൽ​പി കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​യാ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ൾ​ക്ക് എ​ൽ​പി ടീ​ച്ചേ​ഴ്സ് ത​യാ​റാ​ക്കി​യ ബ​ട്ട​ർ ഫ്ലൈ ​ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ഷി​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി, റം​ല ബീ​വി, പി.​ആ​ർ. സ​ജി, അ​ധ്യാ​പ​ക​രാ​യ ജെ​യ്സ​ൺ തോ​മ​സ്, ടി.​ഡി. ര​മ​ണി, സു​നി​ജ പി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെങ്കൽ: ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ചെ​ങ്ക​ൽ 19ാം മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലു​ള്ള ആ​ശാ​നി​ല​യം സ്പെ​ഷ​ൽ സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ക​ണ്ട​ത്തി​ൽ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി സേ​വ്യ​ർ എ​സ്‌​സി​ജി​ജെ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വേ​ലി​ൽ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡോ. ​എ.​ടി. ത്രേ​സ്യാ​കു​ട്ടി, സു​ശീ​ല കു​ര്യാ​ച്ച​ൻ, ഫാ​ൻ​സി ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യ​വും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മ​ത​ബോ​ധ​ന 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കും നേ​ടി​യ മ​രി​യ മോ​നി​ക്ക ഫി​ലി​പ്പി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെം​ബ​ർ ടെ​സി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സൗ​മ്യ പി. ​ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. ജീ​വ​ൻ, ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ധു മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​ഗ​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗും കു​ട​യും വി​ത​ര​ണം ചെ​യ്തു.

ചേ​ന​പ്പാ​ടി: ആ​ർ​വി ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ് മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് മു​ഹ​മ്മ​ദ്‌ റാ​ഫി, പ്രി​ൻ​സി​പ്പ​ൽ വി. ​ര​ശ്മി, സി​ന്ധു സോ​മ​ൻ, ജോ​ളി മ​ടു​ക്ക​ക്കു​ഴി, കെ.​ബി. സാ​ബു, സ​ന്തോ​ഷ്‌ മ​ഞ്ഞാ​ക്ക​ൽ, കെ.​കെ. പ​ര​മേ​ശ്വ​ര​ൻ, കെ.​ആ​ർ. പു​ഷ്പ​ലാ​ൽ, എ.​കെ. അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും മെ​റി​റ്റ്ഡേ​യും സം​ഘ​ടി​പ്പി​ച്ചു. എ​റ​ണാ​കു​ളം ക്രൈം ​ബ്രാ​ഞ്ച് എ​സ്പി വി.​യു. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സാ​ജു കു​ര്യ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ. വി​ജ​യ​ൻ, പീ​രു​മേ​ട് ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ൺ​സ​ൺ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റാ​ൻ​ലി സ​ണ്ണി, പെ​രു​വ​ന്താ​നം എ​സ്എ​ച്ച്ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ആ​ർ. സു​രേ​ഷ് ബാ​ബു, അ​ധ്യാ​പ​ക​രാ​യ ടി.​വി. ജോ​യി​സ്, ജി​സ്ജോ എം. ​ജോ​സ്, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യു​മാ​യ സോ​ണ​റ്റ് ജോ​സി​നെ​യും കാ​യി​കാ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് ജോ​ർ​ജി​നെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും എ​ൻ​എം​എം​എ​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

എ​രു​മേ​ലി: സെ​ന്‍റ് തോ​മ​സ് എ​ൽ പി ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ മ​ധു​ര​മേ​റെ. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് പാ​യ​സ​വും തു​ട​ർ​ന്ന് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി. ഒ​പ്പം കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സി​സ്റ്റ​ർ ലൂ​സി​റ്റ എ​ഫ്സി​സി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റെ​ജി സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡ് മെം​ബ​ർ ഷാ​ന​വാ​സ്‌, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് തോ​മ​സ്, സീ​നി​യ​ർ അ​ധ്യാ​പി​ക ലൗ​ലി പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​രു​മേ​ലി: സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ൽ നേ​രി​യ ചാ​റ്റ​ൽ പോ​ലു​മി​ല്ലാ​തെ മ​ഴ മാ​റി നി​ന്ന അ​നു​ഭ​വം വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​താ​ദ്യം. പൂ​ർ​ണ​മാ​യും വെ​യി​ൽ നി​റ​ഞ്ഞ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രേ​പോ​ലെ സ​ന്തോ​ഷ​മാ​ക്കി. എ​രു​മേ​ലി​യി​ൽ സ്കൂ​ൾ ജം​ഗ്ഷ​നു​ക​ളി​ൽ കു​ട്ടി​ക​ളെ കാ​ത്ത് പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ലെ തി​ര​ക്ക് പ​രി​ഹ​രി​ച്ച് കു​ട്ടി​ക​ളെ പോ​ലി​സ് ക​ട​ത്തി​വി​ട്ടു. ഇ​ട​ക​ട​ത്തി പ​ന​യ്ക്ക​വ​യ​ൽ ഗ​വ എ​ൽ പി ​സ്കൂ​ളി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത്‌ ത​ല പ്ര​വേ​ശ​നോ​ത്സ​വം.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ബി സ​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​മ​രം​പാ​റ, മു​ട്ട​പ്പ​ള്ളി, മൂ​ക്ക​ൻ​പെ​ട്ടി, പാ​ണ​പി​ലാ​വ്, നെ​ടു​ങ്കാ​വു​വ​യ​ൽ, തു​മ​രം​പാ​റ, ചേ​ന​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ വി​പു​ല​മാ​യ നി​ല​യി​ലാ​ണ് ന​ട​ന്ന​ത്.

എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ്, ക​ണ​മ​ല സാ​ൻ​തോം, ചേ​ന​പ്പാ​ടി ത​ര​ക​നാ​ട്ടു​കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ്, എ​രു​മേ​ലി​യി​ലെ ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ൾ, വാ​വ​ർ സ്മാ​ര​ക സ്കൂ​ൾ, ക​ന​ക​പ്പ​ലം എ​ൻ​എം​എ​ൽ​പി​എ​സ്, എം​ടി​എ​ൽ​പി സ്കൂ​ളു​ക​ളി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ്, എ​രു​മേ​ലി നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ, എ​ലി​വാ​ലി​ക്ക​ര കോ​ൺ​വെ​ന്‍റ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി കു​ട്ടി​ക​ൾ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്നു.