തി​ട​നാ​ട്: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ തി​ട​നാ​ട് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു പു​തു​താ​യി ര​ണ്ട് സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ച്ചു. ഫി​റ്റ്‌​ന​സ് ട്രെ​യി​ന​ര്‍, കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റ് എ​ന്നീ ര​ണ്ടു കോ​ഴ്‌​സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് 21.50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. കോ​ഴ്‌​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്‌​ക​റി​യ ജോ​സ​ഫ് പൊ​ട്ട​നാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ണ്‍ ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ര്‍​ജ് ജോ​സ​ഫ് ക​ല്ല​ങ്ങാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യി​ച്ച​ന്‍ കാ​വു​ങ്ക​ല്‍, സ​ന്ധ്യ ശി​വ​കു​മാ​ര്‍, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി.​ജി. ശാ​ലി​നി റാ​ണി, ഹെ​ഡ്മി​സ്ട്ര​സ് പ്ര​തി​ഭ പ​ട​നി​ലം, ബി​ആ​ര്‍​സി കോ​ഓ​ഡി​നേ​റ്റ​ര്‍ ബി​ന്‍​സ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി​നി സ​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ട് കോ​ഴ്‌​സു​ക​ളി​ലും 25 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വീ​ത​മാ​ണ് പ്ര​വേ​ശ​നം. കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന​വും പ​ഠ​ന​വും സൗ​ജ​ന്യ​മാ​ണ്.